
ബെംഗളൂരു: ബന്നാർഘട്ടയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളിലൊരാളായ അർഷ് നിലമ്പൂർ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ്റെ മകൻ. എംബിഎ വിദ്യാർത്ഥിയാണ് 23-കാരനായ അർഷ് പി ബഷീർ. കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) ആണ് മരിച്ച മറ്റൊരാൾ. മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടു പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ദേവ നാരായൺ, സാഹിൽ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: malayalis died in accident at bengaluru