
ബെഗളൂരു: വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശി ഹര്‍ഷ് ബഷീര്‍, കൊല്ലം സ്വദേശി ഷാഹുല്‍ ഹഖ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബന്നാര്‍ഘട്ടില്‍ വെച്ച് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഇവർ ഓടിച്ച കാറിന്റെ മുൻവശം പൂർണമായും തകർന്നു. ഇന്നലെ രാത്രി 11 മണിക്കായിരുന്നു ബന്നാർഘട്ടയ്ക്ക് സമീപം രാഗിഹള്ളി വനപാതയിൽ വെച്ച് അപകടം നടന്നത്. കാർ അമിത വേഗത്തിലായിരുന്നുവെന്ന് ബന്നാർഘട്ട പോലീസ് അറിയിച്ചു. മദ്യപിച്ചാണോ ഇവർ വാഹനം ഓടിച്ചതെന്ന പരിശോധനയും നടക്കുന്നുണ്ട് .
ഇവരുടെ കൂടെ യാത്ര ചെയ്ത രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ദേവ നാരായൺ, സാഹിൽ എന്നിവരാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് . ഹർഷിന്റെയും ശാഹുൽ ഹഖിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി
വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി . ഇവരുടെ ബന്ധുക്കൾ കേരളത്തിൽ നിന്ന് എത്തിയ ശേഷം മൃതദേഹം വിട്ടു നൽകും.
Content Highlights: Road accident in Bengaluru 2 Keralites died