
ന്യൂഡൽഹി: മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ രണ്ടാം പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കേന്ദ്രമന്ത്രിസഭയുടെ നിയമന സമിതിയാണ് ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ രണ്ടാം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. പ്രധാനമന്ത്രിയുടെ കാലാവധി വരെയോ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയോ ആയിരിക്കും ശക്തികന്ത ദാസിന്റെ കാലാവധി. നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയ്ക്ക് പുറമേയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്.
2018 മുതൽ ആർബിഐ ഗവർണറായി ശക്തികാന്ത ദാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 25-ാമത് ഗവർണറായിരുന്നു ദാസ്. 2024 ഡിസംബറിലാണ് ആർബിഐ ഗവർണർ സ്ഥാനത്ത് നിന്ന് ദാസ് വിരമിച്ചത്. സഞ്ജയ് മൽഹോത്ര പിന്നാലെ സ്ഥാനമേറ്റു.
Content Highlight: Former RBI governor Shaktikanta Das appointed as the second principal secretary of PM