VIDEO:അജിത്തിൻ്റെ കാർ വീണ്ടും അപകടത്തിൽപ്പെട്ടു; റേസിങ്ങിനിടെ തലകീഴായി മറിഞ്ഞു,താരം സുരക്ഷിതനെന്ന് റിപ്പോർട്ട്

ഒരു മാസത്തിനിടെയുള്ള രണ്ടാമത്തെ അപകടമാണിത്

dot image

ചെന്നൈ: സ്പെയിനിലെ വലൻസിയയിൽ നടന്ന മത്സരത്തിനിടെ തമിഴ് സൂപ്പർതാരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന് കാര്യമായ പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അപകടത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോർഷെ സ്പ്രിന്റ് ചല​ഞ്ച് ടൂർണമെന്റിൽ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെയുള്ള രണ്ടാമത്തെ അപകടമാണിത്.

ഈ മാസം ആദ്യം പോർച്ചുഗലിലെ എസ്റ്റോറിൽ അപകടമുണ്ടായിരുന്നു. പരീശീലന സെഷനിടെയുണ്ടായ അപകടത്തിൽ നിന്നും താരം രക്ഷപ്പെട്ടിരുന്നു. ദുബൈയിലെ റേസിനിടെയും അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. പരീശിലനത്തിനിടെ ബാരിയറിൽ ഇടിച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ അജിത്തിനെ വാഹനത്തിൽ നിന്നും മാറ്റി. പിന്നീട് മറ്റൊരു കാറിൽ അജിത് പരിശീലനം തുടരുകയും​ ചെയ്തിരുന്നു.

Content Highlights: Ajith Kumar's Car Crashes Badly During Racing Event In Spain

dot image
To advertise here,contact us
dot image