
മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എംഎസ്ആർടിസി) ബസ് ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് കർണാടകയിലേക്കുള്ള ബസുകൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക്. ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിന് നേരെ വെള്ളിയാഴ്ച രാത്രി കർണാടകയിലെ ചിത്രദുർഗയിൽ വെച്ച് കന്നഡ അനുകൂല പ്രവർത്തകരുടെ ആക്രമണം ഉണ്ടായതായി സർനായിക് പറഞ്ഞു.
ഡ്രൈവർ ഭാസ്‌കർ ജാദവിന്റെ മുഖത്ത് കറുപ്പ് തേക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. കർണാടക സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ബസ് സർവീസുകൾ പുനരാരംഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Maharashtra halts bus services to Karnataka after attack by pro-Kannada activists