മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഡല്‍ഹിയില്‍ നാളെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം

രാവിലെ കേരളാ ഹൗസില്‍ നിന്ന് പ്രകടനമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നീങ്ങാനാണ് തീരുമാനം

dot image

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ ഡല്‍ഹിയില്‍ എല്‍ഡിഎഫിന്റെ രാപകല്‍ സമരം. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ രാപ്പകല്‍ സമരം നടത്തുമെന്ന് സിപിഐഎം നേതാവ് സി കെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

രാവിലെ കേരളാ ഹൗസില്‍ നിന്ന് പ്രകടനമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നീങ്ങാനാണ് തീരുമാനം. പ്രകടനം പൊലീസ് തടയുകയാണെങ്കില്‍ തടയുന്ന സ്ഥലത്ത് കുത്തിയിരുന്ന് സമരം തുടരും. 2,000 കോടി രൂപയുടെ പാക്കേജാണ് വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ആവശ്യപ്പെടുന്നത്. ബജറ്റില്‍ ആ പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അതിന് കേന്ദ്രം തയ്യാറായില്ല.

സര്‍ക്കാരിന്റെ തുടരെയുള്ള ആവശ്യം പരിഗണിച്ച് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കേന്ദ്രം 529.50 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ചു. 16 പുനര്‍ നിര്‍മാണ പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. കെട്ടിട നിര്‍മാണം, സ്‌കൂള്‍ നവീകരണം, റോഡ് നിര്‍മാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍ എന്നിവയ്ക്ക് പണം ചിലവഴിക്കാം. ടൗണ്‍ഷിപ്പിനായും പണം വിനിയോഗിക്കാം. മാര്‍ച്ച് 31 നകം തുക വിനിയോഗിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Content Highlights- LDF will conduct strike against central govt over wayanad rehabitation

dot image
To advertise here,contact us
dot image