ഇൻസ്റ്റഗ്രാം വഴി പരിചയം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി ഈജിപ്തിലേക്കു കടക്കാൻ ശ്രമിച്ച മലയാളി പിടിയിൽ

മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25) ആണ് അറസ്റ്റിലായത്

dot image

ചെന്നൈ : ഇൻസ്റ്റ​ഗ്രം വഴി പരിചയപ്പെട്ട ഉത്തരേന്ത്യക്കാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് ഈജിപ്തിലേക്കു കടക്കാൻ ശ്രമിച്ച മലയാളി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്.

മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25) ആണ് അറസ്റ്റിലായത്. ഹരിയാന പൊലീസും സൈബർ ക്രൈം വിഭാ​ഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച് നിഷാം ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് പറഞ്ഞ് ഗുരുഗ്രാം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നു. ജനുവരി 31ന് പരാതി നൽകിയിത്.തുടർന്ന് ഗുരുഗ്രാം സൈബർ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. അതോടെയാണ് ചെന്നൈയിൽ നിന്നും ദുബായ് വഴി ഈജിപ്തിലേക്കു കടക്കാൻ നിഷാം ശ്രമിച്ചത്. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ പ്രതിയെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്ത നിഷാമിനെ ഹരിയാനയിലേക്കു കൊണ്ടുപോയി.

Content Highlight : Kerala man arrested at Chennai airport for Instagram fraud, attempted escape to Egypt

dot image
To advertise here,contact us
dot image