പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി;പ്രായപൂർത്തിയാകാത്ത 18 ആൺകുട്ടികൾ പിടിയിൽ

ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യാതിരിക്കുന്നതിനുമായി 16 വയസിന് മുകളിലുള്ള ആൺകുട്ടികളെ മുതിർന്നവരായി പരി​ഗണിച്ച് വിചാരണ ചെയ്യുമെന്ന് ഡിജിപി

dot image

റാഞ്ചി: ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 18 ആൺകുട്ടികൾ പിടിയിൽ. ഖുംടിയിലാണ് സംഭവം. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടികളാണ് അതിക്രമത്തിന് ഇരയായത്. ഞായറാഴ്ചയാണ് വിഷയം സംബന്ധിച്ച് റാനിയ പൊലീസ് സ്‌റ്റേഷനിൽ പരാതി ലഭിക്കുന്നത്. ഉടനെ അന്വേഷണ സംഘം രൂപീകരിച്ച് കേസിലുൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 18 ആൺകുട്ടികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എല്ലാ പ്രതികളും പ്രായപൂർത്തിയാകാത്തവരാണെന്നും ജാർഖണ്ഡ് ഡിജിപി അനുരാഗ് ഗുപ്ത അറിയിച്ചു. കേസിന്റെ കാഠിന്യം മനസിലാക്കിയും ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യാതിരിക്കുന്നതിനുമായി 16 വയസിന് മുകളിലുള്ള ആൺകുട്ടികളെ മുതിർന്നവരായി പരി​ഗണിച്ച് വിചാരണ ചെയ്യുമെന്ന് ഡിജിപി വ്യക്തമാക്കി. ബലാത്സം​ഗത്തിന് ഇരയായ പെൺകുട്ടികൾക്ക് വേണ്ട സഹായങ്ങൾ സർക്കാർ തലത്തിൽ നൽകിവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight; 18 minor boys arrested for raping 5 minor girls in Jharkhand

dot image
To advertise here,contact us
dot image