
മുബൈ: എട്ട് വർഷങ്ങൾക്ക് ശേഷം മുബൈയിലെ സ്റ്റോറിൻ്റെ പ്രവർത്തനം അവസാനിപ്പിച്ച് പ്രമുഖ ഫാഷൻ ബ്രാൻഡായ സാറ. മൂന്ന് കോടിയോളം മാസവാടക നൽകി ദക്ഷിണ മുബൈയിൽ പ്രവർത്തിച്ചിരുന്ന സ്റ്റോറാണ് സാറ പൂട്ടുന്നത്. കമ്പനിക്ക് ഈ തുക നഷ്ടം ഉണ്ടാക്കുന്നുവെന്ന കണ്ടത്തലിന് പിന്നാലെയാണ് തീരുമാനം. ഫെബ്രുവരി 23 നാണ് അവസാനമായി സ്റ്റോർ തുറന്ന് പ്രവർത്തിച്ചത്. സ്റ്റോർ പൂട്ടുന്നതുമായി ബന്ധപ്പെട്ട് നോട്ടീസും ഇവിടെ പതിച്ചിട്ടുണ്ട്.
21 വർഷത്തേക്കുള്ള കരാറായിരുന്നു സാറയ്ക്ക് മുബൈ സ്റ്റോറുമായി ഉണ്ടായിരുന്നത്. 2016 ൽ സ്ഥലം വാടകയക്ക് എടുത്ത് സാറ എട്ട് വർഷത്തിനിപ്പുറം സ്റ്റോർ പൂട്ടാൻ തീരുമാനം എടുക്കുകയായിരുന്നു. തുടക്കത്തിൽ മാസ വാടകയായി 2.25 കോടിയായിരുന്നു കമ്പനി നൽകിയിരുന്നത്. എന്നാൽ ഓരോ വർഷം കഴിയുമ്പോഴും 5% ശതമാനം വെച്ച് വാടക വർധിപ്പിക്കുകയായിരുന്നു. ഇതോടെ 36. 18 കോടി രൂപ കമ്പനിക്ക് പ്രതിവർഷം നൽകേണ്ടതായി വന്നു. ഇത് കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. മുബൈയിലെ സ്റ്റോറിലെ കച്ചവടം ലാഭമുണ്ടാക്കാത്ത സാഹചര്യത്തിലാണ് തീരുമാനം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Content Highlights- 3 crore monthly rent is causing loss to the company, Zara closed the store in Mumbai