
ലഖ്നൗ: മദ്യലഹരിയിൽ വിവാഹവേദിയിലെത്തിയ വരന് വധുവിനെത്തന്നെ മാറിപ്പോയി. ഉത്തർപ്രദേശിലെ ബറേയ്‌ലിയിലാണ് സംഭവം. മദ്യപിച്ച് ബോധമില്ലാതെ വിവാഹവേദിയിലെത്തിയ വരൻ വധുവിന്റെ ഉറ്റസുഹൃത്തിന്റെ കഴുത്തിൽ മാലചാർത്തിയതോടെ സംഭവം സംഘർഷത്തിൽ കലാശിച്ചു.
വരനായ രവീന്ദ്ര കുമാറി (26)ന്‍റെ മുഖത്തടിച്ച 21-കാരിയായ വധു രാധാ ദേവി വിവാഹത്തിൽനിന്ന് പിന്മാറി. സ്വന്തം വിവാഹത്തിന് മദ്യപിച്ചെത്തിയ ഒരാളെ വിവാഹം കഴിക്കാനാകില്ലെന്നായിരുന്നു വധുവിൻറെ പ്രതികരണം. കസേരകളും ഭക്ഷണവുമുൾപ്പെടെ വലിച്ചെറിഞ്ഞു. ഇരുവീട്ടുകാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. സ്ഥിതിഗതികൾ വഷളായതോടെ പൊലീസ് ഇടപെട്ടു. ഉദ്യോഗസ്ഥർ വരനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധന നടത്തി.
സത്രീധനം പോരെന്ന് വരന്റെ കുടുംബക്കാർ അറിയിച്ചിരുന്നുവെന്ന് വധുവിന്റെ സഹോദരൻ പറഞ്ഞു. സ്ത്രീധന നിയമപ്രകാരം വരനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.
Content Highlights: Groom arrived at the wedding venue drunk and garlands Brides Besty