അസമിൽ ഭൂചലനം; 5.0 ‌തീവ്രത രേഖപ്പെടുത്തി

ഇന്ന് പുലർച്ചെ 2:25 ന് 16 കിലോമീറ്റർ ദൂരത്തില്‍ പ്രകമ്പനം ഉണ്ടായി

dot image

മോറിഗാവ്: അസമിലെ മൊറിഗാവ് ജില്ലയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രതയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് പുലർച്ചെ 2:25 ന് അനുഭവപ്പെട്ട ഭൂകമ്പത്തില്‍ 16 കിലോമീറ്റർ ദൂരത്തില്‍ പ്രകമ്പനം ഉണ്ടായി.

ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ചൊവ്വാഴ്ച പുലർച്ചെ ബംഗാൾ ഉൾക്കടലിലും റിക്ടർ സ്കെയിലിൽ 5.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.എൻ‌സി‌എസ് പ്രകാരം രാവിലെ 6:10 ന് 91 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.

Content Highlight : Earthquake Of Magnitude 5 Hits Assam

dot image
To advertise here,contact us
dot image