
ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കൽപന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്ത നിഷേധിച്ച് മകൾ ദയാ പ്രസാദ് പ്രഭാകർ. തൻ്റെ അമ്മയുടേത് ആത്മഹത്യാ ശ്രമമല്ലെന്നും മരുന്ന് കഴിച്ചപ്പോൾ ഡോസ് കൂടി പോയതാണെന്നും മകൾ മാധ്യമങ്ങളോട് പറഞ്ഞു.
'എന്റെ അമ്മയ്ക്ക് ഒരു പ്രശ്‌നവുമില്ല. അവർ പൂർണമായും സുഖമായിരിക്കുന്നു, സന്തോഷവതിയും ആരോഗ്യവതിയുമാണ്. അവർ ഒരു ഗായികയാണ്, കൂടാതെ പിഎച്ച്ഡിയും എൽഎൽബിയും പഠിക്കുന്നു. ഇത് ഉറക്കമില്ലായ്മയിലേക്ക് നയിച്ചു. ഉറക്കമില്ലായ്മയ്ക്ക് ഡോക്ടർ നിർദ്ദേശിച്ച ഗുളികകൾ അമ്മ കഴിച്ചു. സമ്മർദം കാരണം ചെറിയ അളവിലുള്ള മരുന്ന് അമിതമായി കഴിച്ചു. ദയവായി ഒരു വാർത്തയും തെറ്റായി വ്യാഖ്യാനിക്കരുത്. മാതാപിതാക്കൾ രണ്ടുപേരും സന്തുഷ്ടരാണ്', ദയാ പ്രസാദ് പറഞ്ഞു.
ഹൈദരാബാദിലായിരുന്നു കൽപന താമസിച്ചുവന്നിരുന്നത്. രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തി. ഇതിന് പിന്നാലെ കൽപനയെ സാംപേട്ടിലുള്ള ഹോളിസ്റ്റിക് ആശുപത്രിയി പ്രവേശിപ്പിച്ചു. കൽപന ആത്മഹത്യക്ക് ശ്രമിച്ചു എന്നായിരുന്നു പ്രചരിച്ച വാർത്തകൾ
Content Highlights- 'My mother did not try to Die, she overdosed on medicine'; Singer Kalpana's daughter