ജീവനൊടുക്കാൻ ശ്രമം; ​ഗായിക കൽപ്പന രാഘവേന്ദർ ഗുരുതരാവസ്ഥയിൽ

കൽപന ഉറക്ക ഗുളിക കഴിച്ചിരുന്നതായാണ് വിവരം

dot image

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദറിനെ ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഹൈദരാബാദിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നിസാംപേട്ടിലുള്ള ഹോളിസ്റ്റിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്പന ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം.

രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കൽപ്പനയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. വിവരം അറിഞ്ഞതിനെ തുടർന്ന് ചെന്നൈയിലായിരുന്ന കൽപ്പനയുടെ ഭർത്താവ് ഹൈദരാബാദിൽ എത്തിയതായാണ് റിപ്പോർട്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Singer Kalpana Raghavendar Hospitalised After Suspected Suicide Attempt

dot image
To advertise here,contact us
dot image