രോഹിത് ശര്‍മയല്ല രാഹുല്‍ ഗാന്ധിയാണ് അണ്‍ഫിറ്റ്; അപമാനിച്ച് ബിജെപി എം പി; പ്രതിഷേധിച്ച് കോൺഗ്രസ്

നിരന്തരം രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍

dot image

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അപമാനിച്ച് ബിജെപി എം പി സംപിത് പാത്ര. ക്രിക്കറ്റ് താരം രോഹിത് ശര്‍മയല്ല, രാഹുല്‍ ഗാന്ധിയാണ് അണ്‍ഫിറ്റെന്നായിരുന്നു സംപിത് പാത്രയുടെ പ്രതികരണം. മോദിയുടെ നായകത്വത്തില്‍ ഇന്ത്യ ലോകചാമ്പ്യനാകുമെന്നും സംപിത് പാത്ര പറഞ്ഞു. രോഹിത് ശർമയ്ക്ക് ഫിറ്റ്‌നസ് ഇല്ലെന്ന കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പരാമര്‍ശം സൂചിപ്പിച്ചാണ് സംപിത് പാത്ര പ്രതികരിച്ചത്.

സംപിത് പാത്രയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഇത്തരത്തിലുള്ള പ്രതികരണം നടത്തുന്ന നേതാക്കളെ ബിജെപി അധ്യക്ഷൻ നിയന്ത്രിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാറില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഭരണപക്ഷം സംസാരിക്കുമ്പോള്‍ സ്പീക്കര്‍ ഇടപെടുന്നില്ലെന്നും മന്ത്രിമാര്‍ അടക്കമുള്ള അംഗങ്ങള്‍ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായാണ് ആക്ഷേപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്നതാണ് കോണ്‍ഗ്രസ് നയമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: BJP MP insult Rahul Gandhi

dot image
To advertise here,contact us
dot image