
ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ഫൈനൽ കാണാനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിനൊപ്പം യൂട്യൂബറും റേഡിയോ ജോക്കിയുമായ യുവതിയെ സാന്നിധ്യംസോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചഹലിൻ്റെയും നർത്തകിയും മോഡലുമായ ധനശ്രീയുടെയും വിവാഹമോചന അഭ്യൂഹങ്ങൾ ശക്തി പ്രാപിക്കുന്നതിന് പിന്നാലെയാണ് ചാമ്പ്യൻസ് ട്രോഫിയിലെ ദൃശ്യങ്ങൾ ഏറെ ശ്രദ്ധേയമാകുന്നത്.
ധനശ്രീയും ചഹലും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹ മോചനത്തിലേക്ക് ഇരുവരും കടക്കുകയുമാണെന്ന് ഉൾപ്പടെയുള്ള അഭ്യൂഹങ്ങൾ മുൻപെ ഉയർന്നിരുന്നു. ഇതിന് പിന്നാലെ ധനശ്രീക്ക് കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. ധനശ്രീയാണ് ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണം എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ വരെ പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ചർച്ചയായി. പിന്നാലെയാണ് ചഹലിനൊപ്പം യൂട്യൂബറായ മഹ് വാഷ് ചാമ്പ്യൻസ് ട്രോഫി ഫൈനൽ ആസ്വദിക്കുന്ന വീഡിയോ പുറത്തു വരുന്നത്. ചിത്രങ്ങൾ ചർച്ചയാവുന്നതിനിടയിലാണ് ധനശ്രീ സത്രീകളെ കുറ്റപ്പെടുത്തുന്നത് എപ്പോഴും ഫാഷനാണ് എന്ന സ്റ്റോറിയുമായി രംഗത്തെത്തിയത്. ഇത് ചഹലിൻ്റെയും മഹ്വാഷിൻ്റെയും ചിത്രങ്ങളിൽ പ്രതികരിച്ച് ധനശ്രീ ഇട്ടതാണെന്നാണ് ആരാധകരുടെ നിഗമനം.
Content Highlights- Blaming women is a Fashion, a woman came to watch the game with Chahal follows with story of Dhanashree