
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. ഡൽഹി പൊലീസിന് റൗസ് അവന്യൂ കോടതിയാണ് നിർദേശം നൽകിയിരിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങൾക്കായി കൂറ്റൻ ഹോർഡിങ്ങുകളിൽ പരസ്യങ്ങൾ സ്ഥാപിക്കാൻ പൊതുധനം ദുർവിനിയോഗം ചെയ്തുവെന്ന പരാതിയിലാണ് നടപടി.
കെജ്‌രിവാളിനൊപ്പം ആം ആദ്മി പാർട്ടി നേതാക്കളായ ഗുലാബ് സിങ്, നികിത ശർമ എന്നിവർക്കെതിരെയും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. പൊതുഖജനാവ് ദുർവിനയോഗം ചെയ്ത് രാഷ്ട്രീയ താത്പര്യങ്ങൾക്കായി ആം ആദ്മിയും കെജ്‌രിവാളും പണം ഉപയോഗിക്കുന്നതായി ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. 2019 ൽ ദ്വാരകയിൽ വലിയ പാർട്ടി ഹോർഡിംഗുകൾ സ്ഥാപിക്കാൻ പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്നായിരുന്നു ആരോപണം. ഇതിന്മേലാണ് കോടതി നടപടി. മാർച്ച് 18 നുള്ളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Content Highlights- Case filed against Arvind Kejriwal for using public funds for political interests