അധികാരത്തിലെത്തിയാൽ മുസ്‌ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കും;വർ​ഗീയ പരാമർശവുമായി സുവേന്ദു അധികാരി

'മുസ്‌ലിം എംഎൽഎമാരെ ശാരീരികമായി ബലം പ്രയോ​ഗിച്ചുതന്നെ സഭയിൽ നിന്ന് പുറത്താക്കും'

dot image

കൊൽക്കത്ത: വർ​ഗീയ പരാമർശവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാൽ മുസ്‌ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രതിപക്ഷ നേതാവ് കൂടിയായ ബിജെപി നേതാവിന്റെ പ്രസ്താവന. മുസ്‌ലിം എംഎൽഎമാരെ ശാരീരികമായി ബലം പ്രയോ​ഗിച്ചുതന്നെ സഭയിൽ നിന്ന് പുറത്താക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ രണ്ടാം പതിപ്പ് പോലെ പെരുമാറുന്ന ഒരു വര്‍ഗീയ ഭരണകൂടമാണ് മമത സര്‍ക്കാരിന്റേത്‌. 2026ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബംഗാളിലെ ജനങ്ങള്‍ അവരെ വേരോടെ പിഴുതെറിയുമെന്നും സുവേന്ദു അധികാരി പറഞ്ഞു. സുവേന്ദുവിന്റെ പരാമർശത്തിൽ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്.

സഹ നിയമസഭാംഗങ്ങൾക്കെതിരെ ഇത്തരം വിദ്വേഷകരമായ ഭാഷ ഉപയോഗിക്കുന്നത് ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് ചേരുന്ന കാര്യമല്ലെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു. പാർലമെന്റിലും സംസ്ഥാന അസംബ്ലികളിലും ചർച്ചകളും വാദങ്ങളും ഉണ്ടാകാം. എന്നാൽ മതത്തെ ഉയർത്തിക്കാട്ടുന്നതും ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട എംഎൽഎമാരെ ലക്ഷ്യമിടുന്നതും ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമാണ്. പ്രകോപനപരമായ പ്രസ്താവനയാണ് ​ബിജെപി നേതാവ് ഉപയോ​ഗിച്ചിരിക്കുന്നതെന്നും കുനാൽ ഘോഷ് പറഞ്ഞു.

Content Highlights: BJP leader Suvendu Adhikari makes communal remarks

dot image
To advertise here,contact us
dot image