തെലങ്കാനയിൽ സർക്കാരിനെതിരെ വാർത്ത പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലായ മാധ്യമ പ്രവർത്തകരെ റിമാൻഡ് ചെയ്തു

ഇന്ന് പുലര്‍ച്ചെ വീടു വളഞ്ഞാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്

dot image

ഹൈദരാബാദ്: തെലങ്കാനയിൽ അറസ്റ്റിലായ മുതിർന്ന മാധ്യമ പ്രവർത്തകരെ റിമാൻഡ് ചെയ്തു. വനിതാ മാധ്യമ പ്രവര്‍ത്തകരായ രേവതി പൊഗഡാഡന്ദയെയും തൻവി യാദവിനെയുമാണ് റിമാൻഡ് ചെയ്തത്. ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഇന്ന് പുലര്‍ച്ചെ വീടു വളഞ്ഞാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

രേവതിയുടെ ഉടമസ്ഥതയിലുള്ള പള്‍സ് ന്യൂസ് ബ്രേക്ക് യൂട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിച്ച സർക്കാർ വിരുദ്ധ വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് നടന്നത്. വാർത്തയുടെ ദൃശ്യങ്ങളിൽ കർഷകൻ ദുരവസ്ഥ വിവരിക്കുന്നതിനിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ സംസാരിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹൈദരാബാദിലെ രേവതിയുടെ വീട്ടിൽ പുലര്‍ച്ചെ മഫ്തിയിലെത്തിയെ പന്ത്രണ്ട് പൊലീസുകാര്‍ രേവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യൂട്യൂബ് ചാനലിൻ്റെ ഓഫീസും പൊലീസ് പൂട്ടി സീല്‍ ചെയ്തു. മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സർക്കാരിന്റെ കാലത്തും രേവതിക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

Content Highlights: Journalist arrested for sharing videos of farmers were remanded and send to judicial custody for 14 days.

dot image
To advertise here,contact us
dot image