
ന്യൂഡൽഹി: ഇൻസ്റ്റഗ്രാം റീലസിനായി അപകടകരമായ രീതിയിൽ ഓടുന്ന ട്രെയിനിൽ വീഡിയോ ചിത്രീകരിച്ചയാൾ ട്രെയിനിൽ നിന്ന് വഴുതി വീണു. ഉത്തർപ്രദേശിലാണ് സംഭവം. അപകടത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
വീഡിയോയിൽ ട്രെയിനിൻ്റെ ജനലിൽ പറ്റി പിടിച്ച് യാത്ര ചെയ്യുന്ന വ്യക്തിയെ കാണാം. നിമിഷങ്ങൾക്കുള്ളിൽ ഇയാൾ ട്രാക്കിലേക്ക് വഴുതി വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. എന്നാൽ തൊട്ടുപിന്നാലെ ഇയാൾ അവിടെ നിന്ന് എണീറ്റ് ട്രെയിനിൽ തിരിച്ച് കയറുന്നതും വീഡിയോയിൽ വ്യക്തമാണ്. വേഗത കുറവായതിനാലും വീണയുടൻ തന്നെ ട്രെയിൻ നിർത്തിയതിനാലുമാണ് വലിയ പരിക്കുകളില്ലാതെ ഇയാൾക്ക് തിരികെ കയറാൻ സാധിച്ചത്.
Content Highlights- VIDEO: Young man practices dangerous act on train for Instagram release, draws widespread criticism