ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ അറസ്റ്റിൽ

ഡൽഹി പൊലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്

dot image

ന്യൂഡൽഹി: ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി. ഡൽഹിയിലെ മഹിപാൽപൂരിലാണ് ബ്രിട്ടിഷ് വനിതയെ രണ്ട് പേർ കൂട്ടബലാൽസംഗം ചെയ്തത്. സംഭവത്തിൽ കൈലാഷ്, വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു. ഡൽഹി പൊലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരമറിയിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും സമൂഹ മാധൃമം വഴി പരിചയമുള്ളവരാണ്. ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി പ്രതിയെ കാണാമെന്ന് പറഞ്ഞിരുന്നു. എന്നാൽ യുവതിയ്ക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളു. തനിക്ക് അങ്ങോട്ട് വന്ന് യുവതിയെ കാണാൻ സാധിക്കില്ലായെന്നും അതുകൊണ്ട് ഡൽഹിയിലേക്ക് വരാനും ഇയാൾ ആവശ്യപ്പെടുകയുമായിരുന്നു. ഡൽഹിയിലെത്തിയ യുവതിക്കൊപ്പം മദ്യപ്പിച്ച ശേഷം ഇയാൾ ഹോട്ടലിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി തടുത്തതോടെ സുഹ്യത്തിനെയും വിളിച്ച് വരുത്തി ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

Content Highlights- Foreign woman gang-raped in Delhi, accused arrested

dot image
To advertise here,contact us
dot image