
ചെന്നൈ: തമിഴ് ഭാഷയുടെ പ്രചാരം ശക്തമാക്കാൻ കോടികൾ അനുവദിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാന ബജറ്റിലാണ് തമിഴ് പരിപോഷിപ്പിക്കാൻ നിരവധി പദ്ധതികളുമായി സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. കേന്ദ്രവുമായുള്ള ഭാഷാപ്പോര് കടുത്ത പശ്ചാത്തലത്തിലാണ് സ്റ്റാൻലിൻ സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിലെ പുതിയ ഭാഷാ പദ്ധതികൾ എന്നതും ശ്രദ്ധേയമാണ്.
രാജ്യത്തിന്റെ മുക്കിക്കും മൂലയിലും തമിഴ് പുസ്തക മേളകൾ സംഘടിപ്പിക്കുക, രാജ്യത്തിന് പുറത്ത് ദുബൈയിലും സിംഗപ്പൂരിലും പുസ്തകമേള, മധുരൈയിൽ ഭാഷാ മ്യൂസിയം, മെഡിക്കൽ-എഞ്ചിനീയറിങ് പാഠ്യപുസ്തകങ്ങൾ തമിഴിലേക്ക് മാറ്റുക തുടങ്ങി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ തമിഴ് താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽവത്കരിക്കുന്നതിനായി രണ്ട് കോടി, വിദേശത്ത് സ്ഥിരതാമസമാക്കിയ കുട്ടികളെ തമിഴ് ഭാഷയും സംസ്കാരവും പഠിപ്പിക്കാൻ പത്ത് കോടി, ലോക തമിഴ് ഒളിമ്പ്യാഡ് നടത്താൻ ഒരു കോടി, തിരുക്കുറൾ യുഎൻ അംഗരാജ്യങ്ങളുടെ ഔദ്യോഗികഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ഒരു കോടി 33 ലക്ഷം രൂപ എന്നിങ്ങനെ കോടികളാണ് ഭാഷ പ്രചാരത്തിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്.
ഇതോടൊപ്പം തന്നെ ഓരോ വർഷവും നൂറ് മികച്ച തമിഴ് കൃതൃകൾ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്യാനും മെഡിക്കൽ - എഞ്ചിനീയറിങ് പാഠ്യപുസ്തകങ്ങൾ തമിഴിലേക്ക് മാറ്റാനും ബജറ്റിൽ തീരുമാനമായി
Content Highlights- A project worth crores for Thai language; Tamil Nadu with huge language nurturing projects in the budget