
ആന്ധ്രാപ്രദേശ്: പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ പ്രകോപിതനായി കുട്ടികളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കാക്കിനടയിലാണ് സംഭവം. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിലെ തൊഴിലാളിയായ ചന്ദ്രകിഷോർ ആണ് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
പരീക്ഷയ്ക്ക് കുട്ടികൾ പ്രതീക്ഷിച്ച പോലെ മികവ് പുലർത്താതതും മാർക്ക് കുറഞ്ഞതുമാണ് ചന്ദ്രകിഷോറിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടികൾ പഠനത്തിൽ മികവ് പുലർത്തിയില്ലെങ്കിൽ ജീവിതത്തിൽ കഷ്ടപ്പെടേണ്ടി വരുമെന്ന് ചന്ദ്രകിഷോർ ഭയപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പുറത്തുപോയി തിരിച്ചു തിരിച്ചെത്തിയ മാതാവാണ് കുട്ടികളുടെ മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ ഭാര്യ ചന്ദ്രകിഷോറിനെതിരെ പൊലീസിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുന്നതിനിടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ ചന്ദ്രകിഷോറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: The father committed suicide in Andra Pradesh after drowning his children in water for low marks in the exam