
ചെന്നൈ: സർക്കാർ വിരുദ്ധ സമരത്തിന് പുറപ്പെട്ട തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ഉൾപ്പെടെ നിരവധി പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്. തമിഴ്‌നാട് സർക്കാരിന്റെ മദ്യ അഴിമതിക്കെതിരെ പ്രതിഷേധിക്കാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
എഗ്‌മോറിലേക്ക് പോകുന്നതിനായി വീട്ടിൽ നിന്ന് പുറപ്പെടുമ്പോഴായിരുന്നു അണ്ണാമലൈ അറസ്റ്റിലായത്. മഹിളാ മോർച്ച അധ്യക്ഷ വാനതി ശ്രീനിവാസനും അറസ്റ്റ് ചെയ്യപ്പെട്ടവരിൽപെടും. 1000 കോടി രൂപയുടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും സർക്കാരിന്റെ മദ്യ വിതരണ ശൃംഖലയായ ടസ്മാക് വഴി നടന്നെന്ന കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലിനെതിരെയായിരുന്നു ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധിക്കുന്നവരുടെ നാവടക്കാനാണ് തമിഴ്നാട് സർക്കാർ ശ്രമിക്കുന്നത്. ഇനി മുൻകൂട്ടി തീയതി പ്രഖ്യാപിക്കാതെ സമരം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റൻലിന്റെ വീട് ഉപരോധിക്കുമെന്നും അറസ്റ്റിനിടെ അണ്ണാമലൈ മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlights: Annamalai among those arrested in Anti-government protest