'കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ വരെ നോക്കുകൂലി,പിന്നിൽ സിപിഐഎം';സഭയിൽ നിർമ്മല സീതാരാമൻ

കമ്മ്യൂണിസമാണ് കേരളത്തിലെ വ്യവസായം തകര്‍ത്തതെന്നും ധനമന്ത്രി

dot image

ഡല്‍ഹി: കേരളത്തില്‍ നോക്കുകൂലിക്ക് പിന്നില്‍ സിപിഐഎമ്മാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കെതിരെ വരെ നോക്കുകൂലി ചുമത്തുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഈ കമ്മ്യൂണിസമാണ് കേരളത്തിലുള്ളതെന്നും കമ്മ്യൂണിസമാണ് കേരളത്തിലെ വ്യവസായം തകര്‍ത്തതെന്നും മന്ത്രി പറഞ്ഞു.

രാജ്യസഭയിലായിരുന്നു കേരളത്തിനെതിരെ നിര്‍മ്മല സീതാരാമന്‍ രൂക്ഷമായി വിമര്‍ശിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് രണ്ട് ദിവസം മുന്‍പ് നല്‍കിയ ഇന്റര്‍വ്യൂവില്‍ പോലും അവിടെ നോക്കുകൂലിയില്ലെന്ന് പറയേണ്ടി വരുന്നുവെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു. നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ലെന്നും കേന്ദ്ര ധനമന്ത്രി വിമര്‍ശിച്ചു.

അതേസമയം നിര്‍മ്മല സീതാരാമന്‍ നേരത്തെ മുഖ്യമന്ത്രിയുമായി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവരുമായായിരുന്നു കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

കേന്ദ്രമന്ത്രിയുടേത് അനൗദ്യോഗിക സന്ദര്‍ശനമായിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് നിര്‍മ്മല സീതാരാമന്‍ മടങ്ങിയത്. എന്നാല്‍ സന്ദര്‍ശനം വലിയ വിവാദമായിരുന്നു.

Content Highlights: Nirmala sitaraman says Nokkukooli in Kerala

dot image
To advertise here,contact us
dot image