നടുറോഡിൽ രക്തത്തിൽ കുളിച്ച് യുവാക്കൾ, പരിഭ്രാന്തിക്കൊടുവിൽ പൊലീസെത്തിയപ്പോൾ റീൽസ് ചിത്രീകരണമെന്ന് മറുപടി

സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു

dot image

ബെംഗളൂരു: കലബുറഗിയിൽ നടുറോഡിൽ ഇൻസ്റ്റാഗ്രാം റീലിനായി കൊലപാതക രംഗങ്ങൾ ചിത്രീകരികരിച്ച യുവാക്കൾ അറസ്റ്റിൽ. ആളുകളെ പരിഭ്രാന്തിയിലാക്കുന്ന തരത്തിലായിരുന്നു റീൽസ് ചിത്രീകരണം. ശരീരത്തിൽ മുഴുവൻ രക്തമെന്ന് തോന്നുന്ന ദ്രാവകം വാരി തേച്ചായിരുന്നു യുവാക്കളുടെ അഭ്യാസം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സൈബന്ന, സച്ചിൻ എന്നിവരാണ് കൊലപാതകം രം​ഗം നടുറോഡിൽ ചിത്രീകരിച്ചത്. മൂർച്ചയുള്ള ആയുധങ്ങളും ചുവന്ന ദ്രാവകവും ഉപയോഗിച്ചായിരുന്നു കൊലപാതക രം​ഗം ചിത്രീകരിക്കരിച്ചത്. കർണാടകയിലെ ഹംനാബാദ് റിംഗ് റോഡിലായിരുന്നു സംഭവം.

കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ റോ‍ഡിൽ രക്തത്തിൽ കുളിച്ച നിലത്ത് കിടക്കുന്നതായും, മറ്റൊരാൾ താഴെ കിടന്നയാളുടെ മുകളിൽ ഇരുന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുന്നതായുമായിരുന്നു രം​ഗം. സംഭവത്തിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.

റീൽസ് ചിത്രീകരണമാണ് നടക്കുന്നതെന്ന് മനസ്സിലാക്കാത്ത പലരും രം​ഗം കണ്ട് പരിഭ്രാന്തരായി. ചിലർ ഉടൻ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights-Youths standing in blood in the middle of the road, finally revealed that it was a reel filming

dot image
To advertise here,contact us
dot image