
ലഖ്നൗ: വിമാനത്തിനുള്ളിൽ യാത്രകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ലഖ്നൗ ചൗധരി ചരൺ സിംഗ് അന്താരാഷട്ര വിമാനത്താവളത്തിലാണ് സംഭവം. സീറ്റ്ബെൽറ്റ് നീക്കാത്ത രീതിയിലായിരുന്നു മൃതദേഹം വിമാനത്തിനുള്ളിൽ കണ്ടെത്തിയത്. ഭക്ഷണം നൽകിയിരുന്ന പ്ലേറ്റ് എടുക്കാൻ ഫ്ലൈറ്റ് അറ്റെൻ്ഡൻ്റ് ചെന്നപ്പോഴാണ് യാത്രകാരൻ അനക്കം ഇല്ലാതെ ഇരിക്കുന്നത് ശ്രദ്ധിക്കുന്നത്. എയർപോട്ട് മെഡിക്കൽ ടീമും മറ്റുമെത്തി ഇയാളെ പരിശോധിച്ചു. പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. പിന്നാലെ വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രകാരനായ ഡോക്ടർ ഇയാളെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ന്യൂ ഡൽഹിയിൽ നിന്ന് ലഖ്നൗവിലേക്ക് വന്ന വിമാനത്തിലായിരുന്നു സംഭവം. ആഷിഫ് ദോലാ എന്ന ബിഹാർ സ്വദേശിയാണ് മരിച്ചയാളെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ പറ്റി കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Content Highlights- Air India shocked by lifeless body of motionless passenger on flight