
ബെംഗളൂരു: തട്ടിപ്പുകേസിൽ പിടിയിലായ മലയാളി യുവാവ് പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമം. യുവാവിനെ ബെംഗ്ലൂരു പൊലീസ് വെടി വെച്ച് പിടികൂടി. കർണാടകയിലെ ഗോപാലപുരയിലാണ് സംഭവം. ആലപ്പുഴ കരുവാറ്റ സ്വദേശി ആദർശ് ആണ് പിടിയിലായത്.
കാർ തട്ടിയെടുത്ത കേസിൽ പ്രതിയായ ആദർശിനെ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോഴാണ് ആക്രമണം ഉണ്ടാകുന്നത്. റോഡരികിൽ കിടന്ന ബിയർ കുപ്പി എടുത്ത് പൊലീസുകാരെ ഇയാൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് മുട്ടിന് താഴെ വെടിവെച്ചു വീഴത്തുകയായിരുന്നു. പരിക്കേറ്റ പ്രതിയെയും പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനുവരി 20 നാണ് ആദർശ് കോഴിക്കോട് സ്വദേശികളായ അഷ്റഫ്, സൂഫി എന്നിവർ സഞ്ചരിച്ച കാർ ആക്രമിച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തത്. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടിയുണ്ടായിരുന്നു. കരുവാറ്റ സ്വദേശികളായ വിജേഷ്, ശ്രീജിത്ത് എന്നിവരാണ് ആദർശിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ.
Content Highlights- Bengaluru police arrest Malayali accused after being attacked with beer bottle during evidence collection