ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; പ്രദേശം വളഞ്ഞ് ഇന്ത്യൻ സൈന്യം

ഇന്ത്യാ-പാക് അതിർത്തിയിലെ സന്യാൽ ഗ്രാമത്തിൽ ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്

dot image

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. കത്വയിലെ ഹിരാനഗർ സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് നിരവധി ഭീകരർ തമ്പടിച്ചതായി സൂചന ലഭിച്ചതിനാൽ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. ഇന്ത്യാ-പാക് അതിർത്തിയിലെ സന്യാൽ ഗ്രാമത്തിൽ ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയിലായിരുന്നു, ഹിരാനഗർ പ്രദേശത്തെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള സന്യാൽ ഗ്രാമത്തിൽ വെടിവയ്പ്പ് ഉണ്ടായത്.

Content Highlights- Encounter breaks out between security forces and terrorists in Jammu and Kashmir, Indian army cordons off area

dot image
To advertise here,contact us
dot image