'വിവാഹം സ്വകാര്യതയെ ഇല്ലാതാക്കില്ല' ,ഭാര്യയുടെ സ്വകാര്യ വീഡിയോ ഫേസ്ബുക്കിലിട്ട കേസ് റദ്ദാക്കില്ലെന്ന് കോടതി

നിയമപരമായി പരാതികാരിയും ഹർജികാരനായ തൻ്റെ കക്ഷിയും വിവാഹിതരാണെന്നും അതിനാൽ ഐടി ആക്ടിലെ സെക്ഷൻ 67 പ്രകാരമുള്ള ഒരു കുറ്റവും ഹർജികാരൻ ചെയ്തിട്ടില്ലായെന്നുമായിരുന്നു പ്രതിഭാ​ഗം വക്കീലിൻ്റെ വാദം

dot image

പ്രയാഗ്‌രാജ്‌: ഭാര്യയുമൊത്തുള്ള സ്വകാര്യ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് ഭർത്താവിനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കണം എന്ന ആവശ്യം തള്ളി അലഹാബാദ് ഹൈക്കോടതി. ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ സ്വകാര്യ വീഡിയോ ചിത്രീകരിക്കുകയും പിന്നീട് അത് ഫേസ്ബുക്കിൽ അപലോഡ് ചെയ്യുകയും ബന്ധുകൾക്ക് അയച്ചുകൊടുക്കുകയും ചെയ്ത മിർസാപൂർ സ്വദേശി പ്രദുമ്ൻ യാദവിനെതിരെയാണ് കേസ്. വിവാഹം എന്നത് ഭർത്താവിന് ഭാര്യയുടെ മേൽ ഉടമസ്ഥാവകാശമോ നിയന്ത്രണമോ നൽകുന്നില്ലായെന്നും അത് അവളുടെ സ്വയംനിർണയാവകാശത്തിനോ സ്വകാര്യതക്കോ ഉള്ള അവകാശത്തെ ഇല്ലാതാക്കുന്നില്ലായെന്നും കോടതി പറഞ്ഞു.

​നിയമപരമായി പരാതിക്കാരിയും ഹർജിക്കാരനായ തൻ്റെ കക്ഷിയും വിവാഹിതരാണെന്നും അതിനാൽ ഐടി ആക്ടിലെ സെക്ഷൻ 67 പ്രകാരമുള്ള ഒരു കുറ്റവും ഹർജികാരൻ ചെയ്തിട്ടില്ലായെന്നുമായിരുന്നു പ്രതിഭാ​ഗം വക്കീലിൻ്റെ വാദം. നിയപരമായി വിവാഹിതരാണെന്ന് പറഞ്ഞ് ഭാര്യയുടെ സ്വകാര്യ വീഡിയോ പകർത്തി ബന്ധുകൾക്കും നാട്ടുകാർക്കും അയച്ചുകൊടുക്കാൻ ആർക്കും അവകാശമില്ലായെന്ന് യുവതിയുടെ അഭിഭാഷകനും വാദിച്ചു. എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ദാമ്പത്യ ബന്ധത്തിന്റെ പവിത്രതയെയും ഭാര്യ ഭർത്താവിൽ അർപ്പിക്കുന്ന വിശ്വാസത്തെയും സ്വകാര്യ ബന്ധത്തെയും ലംഘിക്കുന്നതാണെന്നും അതിനാൽ കേസ് റദ്ദാക്കാൻ സാധിക്കില്ലായെന്ന് കോടതി അറിയിക്കുകയായിരുന്നു.

Content Highlights- 'Marriage does not eliminate privacy', court says, will not quash case of wife posting private video on Facebook

dot image
To advertise here,contact us
dot image