
ബെംഗളൂരു: കൊടുവാളുമായി റീൽസ് ചിത്രീകരണം നടത്തിയ ബിഗ് ബോസ് മത്സരാർത്ഥികൾ അറസ്റ്റിൽ. കന്നഡ ബിഗ്‌ബോസ് മത്സരാർത്ഥികളായ രജത് കിഷൻ, വിനയ് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് ഇവരിൽ ഒരാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഞൊടിയിടയിൽ വൈറലായി. ഇതോടെ ബെംഗളൂരു പൊലീസിൻ്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു. ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 270 (പൊതു ശല്യം) പ്രകാരവും ആയുധ നിയമത്തിലെ മറ്റ് പ്രസക്തമായ വ്യവസ്ഥകൾ പ്രകാരവുമാണ് ഇരുവർക്കുമെതിരെ ബസവേശ്വരനഗർ പൊലീസ് കേസെടുത്തിരിക്കുന്നത്.
Content Highlights: Bigg Boss Kannada contestants Vinay Gowda, Rajath Kishan arrested for Arms Act violation