കാണികൾ അപമര്യാദയായി പെരുമാറി; പരിപാടി അവസാനിപ്പിച്ച് വേദി വിട്ട് സോനു നിഗം

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ എഞ്ചിഫെസ്റ്റിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു സോനു നി​ഗം

dot image

ന്യൂഡൽഹി: സ്റ്റേജ് പരിപാടിക്കിടെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞതിന് പിന്നാലെ പരിപാടി പാതി വഴിയിൽ അവസാനിപ്പിച്ച് ​ഗായകൻ സോനു നി​ഗം. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ എഞ്ചിഫെസ്റ്റിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു സോനു നി​ഗം. ഇതിനിടെ കാണികളിൽ ചിലർ സോനുവിനും സഹപ്രവർത്തകർക്കും നേരെ കല്ലുകളും കുപ്പികളും വലിച്ചെറിയുകയായിരുന്നു. കല്ലുകൾ കൊണ്ട് സഹപ്രവർത്തകർക്ക് പരിക്കേറ്റതോടെ സോനു വേദി വിട്ടു.

പരിപാടിക്ക് ആദ്യം കാണികൾക്കിടയിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഉപഹാരമായി വേദിയിലേക്ക് എറിഞ്ഞു കിട്ടിയ ബണ്ണി ബാൻഡ് സോനു തലയിൽ കെട്ടിയിരുന്നു. ഇതിനിടെ പതിയെ കാണികളുടെ ട്രാക്ക് മാറുകയും കുപ്പികളും കല്ലും മറ്റും വേദിയിലേക്ക് എറിയുകയും ചെയ്തു. തൊട്ടടുത്ത നിമിഷം സോനു പാട്ട് പാടുന്നത് നിർത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് പറഞ്ഞ ശേഷം സോനു വേദി വിടുകയായിരുന്നു.

'നമ്മള്‍ക്കെല്ലാവര്‍ക്കും നല്ല സമയം ആസ്വദിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത്. നിങ്ങളോട് ആസ്വദിക്കരുത് എന്നല്ല ഞാന്‍ പറയുന്നത്, പക്ഷെ ഇങ്ങനെ ചെയ്യരുത്' എന്ന് പറഞ്ഞ ശേഷമായിരുന്നു സോനു വേദി വിട്ടത്. കല്ലേറിൽ തൻ്റെ സഹപ്രവ‍ർത്തകരിൽ ഒരാൾക്ക് പരിക്കേറ്റതായും സോനു അറിയിച്ചു. ഇതിന് മുൻപും അപമര്യാദയായി പെരുമാറിയ വേദികളിൽ നിന്ന് സോനു നി​ഗം പ്രതികരിച്ചിട്ടുണ്ട്.

Content Highlights- Sonu Nigam ends the show in front of the audience who behaved rudely

dot image
To advertise here,contact us
dot image