ഛത്തീസ്ഗഡിലെ ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്

dot image

റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ നടത്തിയ നക്സൽ വിരുദ്ധ ഓപ്പറേഷനിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നതായി പൊലീസ്. ബിജാപൂർ ജില്ലകളിലെ അതിർത്തി പ്രദേശത്ത് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. മൃതദേഹങ്ങൾക്ക് പുറമേ, തോക്കുകളും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മരിച് മാവോയിസ്റ്റുകളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഓപ്പറേഷനിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. വനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. തിരച്ചിൽ പ്രവർത്തനം തുടരുകയാണ്.

Content Highlights: Three Maoists killed in encounter in Chhattisgarh's Dantewada

dot image
To advertise here,contact us
dot image