
ന്യൂഡൽഹി: വയനാടിന് എല്ലാ സഹായവും നൽകുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇനിയും സഹായം നൽകുന്നത് പരിഗണിക്കും. ദുരന്തങ്ങളിൽ രാഷ്ട്രീയം നോക്കുന്ന സർക്കാരല്ല കേന്ദ്രം ഭരിക്കുന്നത്. കൊവിഡ് കാലത്ത് രാഷ്ട്രീയം നോക്കിയല്ല സഹായം നൽകിയത്. കേന്ദ്രം അവഗണിക്കുന്നു എന്ന വിമർശനം ശരിയല്ലെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ടത് 2,219 കോടി രൂപയാണെന്ന് അമിത് ഷാ പറഞ്ഞു. ഇതിൽ 530 കോടി രൂപ നൽകി. തുടർസഹായങ്ങൾ മാനദണ്ഡങ്ങൾ അനുസരിച്ച് നൽകും. ഇത് കൂടാതെ ദുരന്ത മേഖലയിലെ അവശിഷ്ടങ്ങൾ മാറ്റാനായി നൽകിയ 36 കോടി രൂപ കേരളം ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
Content Highlights- 'We are providing all possible assistance to Wayanad, we will consider it further, the assistance was not given for political reasons'; Amit Shah