സൈക്കിളിൽ നിന്ന് ബസ്സിലേയ്ക്ക് ഒരു ഡയറക്ട് ലാൻഡിങ്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

പെർഫെക്ട് ലാൻഡിങ്ങെന്നാണ് വീഡിയോ കണ്ട് പലരും അഭിപ്രായപ്പെടുന്നത്

dot image

ചെന്നൈ: പുറപ്പെടാൻ തുടങ്ങുന്ന ബസ്സിനെ കൈകാട്ടി നിർത്തി തൻ്റെ സൈക്കിളിലുണ്ടായിരുന്ന കുട്ടിയെയും യുവതിയെയും നേരെ ബസിലേക്ക് കയറ്റി വിടുന്ന യുവാവിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. പെർഫെക്ട് ലാൻഡിങ്ങെന്നാണ് വീഡിയോ കണ്ട് പലരും അഭിപ്രായപ്പെടുന്നത്.

ചുമലിൽ കുട്ടിയും പിന്നിൽ യുവതിയുമായി സൈക്കിളിൽ യുവാവിനെ കാണാം. പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ബസ്സാണ് ഇവരുടെ ലക്ഷ്യം. ബസ്സിന് സമീപത്തേയ്ക്ക് ഇവർ എത്തുകയും ബസ്സിലേയ്ക്ക് ഇവർ ഡയറക്ട് ലൈൻഡ് ചെയ്യുന്നതുമാണ് വീഡിയോയിൽ. സൈക്കിളിൽ നിന്ന് റോഡിൽ കാൽ കുത്താതെ യുവതിയും കുട്ടിയും ബസിലേക്ക് പ്രവേശിക്കുകയാണ് ചെയ്തത്.

നിരവധി പേരാണ് സൈക്കിൾ ഓടിച്ച വ്യക്തിയ പ്രശംസിച്ച് രംഗത്തെത്തിയത്. ടിഎൻഎസ്ടിസി ബസാണ് വീഡിയോയിൽ കാണുന്നത്.

Content Highlights-A direct landing from the bicycle onto the bus that's about to leave, the audience applauds.

dot image
To advertise here,contact us
dot image