
അമരാവതി: ആന്ധ്രാ സർക്കാരിന്റെ ഇഫ്താർ വിരുന്ന് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ഓൾ ഇന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ്. കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണാഹ്വാനം.
നാളെയാണ് സംസ്ഥാന വ്യാപകമായി ആന്ധ്രാ സർക്കാർ ഇഫ്താർ വിരുന്നൊരുക്കാൻ നിശ്ചയിച്ചിരിക്കുന്നത്. നാളെ ഇഫ്കാർ വിരുന്ന് ബഹിഷ്കരിച്ച ശേഷം മാർച്ച് 29 ന് വിജയവാഡയിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് വ്യക്തമാക്കി.
Content Highlights- All India Muslim Personal Law Board boycotts Iftar banquet in Andhra Pradesh