
ലഖ്നൗ: ഉത്തർപ്രദേശിൽ കാമുകന് ഭാര്യയയെ വിവാഹം കഴിച്ച് നൽകി ഭർത്താവ്. ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമത്തിലാണ് സംഭവം.
2017ലാണ് കതർ ജോട്ട് ഗ്രാമവാസിയായ ബബ്‍ലുവും ഗോരഖ്പൂർ സ്വദേശിനിയായ രാധികയും തമ്മിൽ വിവാഹിതരായത്. ദമ്പതികൾക്ക് ഏഴും രണ്ടും വയസ്സുള്ള കുട്ടികളുണ്ട്. വിവാഹേതര ബന്ധം കണ്ടെത്തിയ ഉടൻ ബബ്‍ലു ഭാര്യയെ ക്ഷേത്രത്തിൽ കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്ത് നൽകുകയായിരുന്നു. രണ്ട് മക്കളുടെയും പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്നും നിങ്ങൾ സന്തോഷമായി ജീവിക്കൂ എന്നും ബബ്‍ലു ഭാര്യയോട് പറഞ്ഞു. വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Contents Highlights- 'You live happily, I'll take care of the children': Young man marries wife to lover