ഭാര്യയുമായുണ്ടായ തര്‍ക്കം; ജാർഖണ്ഡിൽ ഭാര്യയെയും അഞ്ചു വയസ്സുകാരനായ മകനെയും യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്

dot image

റാഞ്ചി : ജാർഖണ്ഡിൽ ഭാര്യയെയും അഞ്ചു വയസ്സുകാരനായ മകനെയും യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭാര്യയായ പാര്‍വതി ദേവിയെയും മകനായ ഗണേഷ് മുണ്ഡയെയും ഭർത്താവ് ശുക്രം മുണ്ഡ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.കൊലപാതകം നടത്തിയ ശുക്രം മുണ്ഡയെ പൊലീസ് അറസ്റ്റ് ചെയ്തു.ജാർഖണ്ഡിലെ സെറൈകേല ജില്ലയിലാണ് സംഭവം.

ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ച ശേഷം ശുക്രം ഭാര്യയുടെയും മകൻ്റെയും കഴുത്തറുത്തതായി പൊലീസ് സംശയിക്കുന്നുണ്ട്. ഭാര്യയുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മദ്യപാനിയായ ശുക്രം മുണ്ഡയും പാർവതി ദേവിയും തമ്മില്‍ തർക്കം പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പാര്‍വതിയുടെയും മകന്‍ ഗണേഷിൻ്റെയും നിലവിളി കേട്ട അയല്‍വാസികള്‍ വീട്ടിലേക്ക് ഓടി എത്തുമ്പോളാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന ഇരുവരുടെയും മൃതദേഹമാണ് കണ്ടത്. കൊലപാതകം നടത്തി ഉടനെ ശുക്രം മുണ്ഡ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. എന്നാൽ അൽപ്പസമയത്തിനുളളിൽ തന്നെ ഗ്രാമത്തിനടുത്ത് വെച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.കൊലപ്പെടുത്താൻ ഉപയോഗിച്ച ഇരുമ്പുകൊണ്ടുള്ള പാത്രവും ബ്ലേഡും പൊലീസ് കണ്ടെടുത്തു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീയുടെ ബന്ധുക്കൾ സംഭവസ്ഥലത്തെത്തി.

Content Highlight : Man Kills Wife, 5-Year-Old Son With Iron Pan In Jharkhand's Saraikela

dot image
To advertise here,contact us
dot image