വിദേശ വനിതയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു, ക്യാബ് ഡ്രൈവർ പിടിയിൽ

പീഡനത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഹൈദരാബാദ് പൊലീസ് പിടികൂടുകയായിരുന്നു

dot image

ഹൈദരാബാദ്: വിമാനതാവളത്തിലേക്ക് യാത്ര ചെയ്ത വിദേശ വനിതയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് ടാക്സി കാറിൽ പോയ ജർമൻ യുവതിയെ ക്യാബ് ഡ്രൈവർ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഹൈദരാബാദ് പൊലീസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ മാസം നാലിനായിരുന്നു ജർമൻ യുവതിയും സുഹൃത്തും ഹൈദരാബാദിൽ സന്ദർശനത്തിനെത്തിയത്. ഇറ്റലിയിൽ സഹപാഠി ആയിരുന്ന സുഹൃത്തിന്റെ ഹൈദരാബാദിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു തിങ്കളാഴ്ച രാവിലെ ആയിരുന്നു ഇവർ മീർപേട്ടിൽ നിന്ന് ടാക്സി പിടിച്ചത്. പ്രധാനപ്പെട്ട ഇടങ്ങളെല്ലാം കറങ്ങി വിമാനത്താവളത്തിൽ വിടാമെന്ന ഉറപ്പിലായിരുന്നു ഷെയർ ടാക്സി സേവനം പ്രയോജനപ്പെടുത്തിയത് . ടാക്സിയിലെ മറ്റു യാത്രക്കാർ ഇറങ്ങിയതോടെ മമിടിപള്ളിയിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഡ്രൈവർ വാഹനം കൊണ്ട് പോകുകയായിരുന്നു. ഇവിടെ വെച്ച് യുവതിയെ ഡ്രൈവർ ഉപദ്രവിച്ചു. തടയാൻ വന്ന സുഹൃത്തിനെ ഡ്രൈവർ ബലം പ്രയോഗിച്ചു പുറത്തിറക്കിയ ശേഷം ലൈംഗിക അതിക്രമം തുടരുകയായിരുന്നുവെന്നാണ് പരാതി.

സുഹൃത്ത് ബഹളം വെച്ചതോടെ യുവതിയെ ഇറക്കി ഡ്രൈവർ സ്ഥലം വിട്ടു. തുടർന്ന് പ്രദേശ വാസികളുടെ സഹായത്തോടെ പഹാഡി ശരീഫ് പൊലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകി. പ്രത്യേക സംഘം രൂപീകരിച്ച് ഹൈദ്രബാദ് പോലീസ് നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച വൈകിട്ടോടെ ടാക്സി ഡ്രൈവർ പിടിയിലായി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിദേശ വനിതയെ പൊലീസ് വൈദ്യ പരിശോധനക്ക് വിധേയയാക്കി. അതേസമയം, കൂട്ട ബലാത്സംഗമാണ് നടന്നതെന്ന അഭ്യൂഹം പൊലീസ് തള്ളി കളഞ്ഞു. യുവതിയുമായി സഞ്ചരിച്ച വഴിയിലെ മുഴുവൻ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ശേഖരിച്ചാണ് പൊലീസ് പ്രതിയെ കുടുക്കിയത്.

Content Highlights- A foreign woman who chose a cab to go to the airport was raped in a deserted place, the driver was arrested

dot image
To advertise here,contact us
dot image