മുംബൈയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി 20കാരി ‍ജീവനൊടുക്കി; പ്രണയനഷ്ടം കാരണമെന്ന് പ്രാഥമിക നി​ഗമനം

ഇതേ കെട്ടിടത്തിന്റെ എട്ടാം നിലയിലാണ് യുവതി താമസിച്ചിരുന്നത്

dot image

മുംബൈ: ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി 20കാരി ‍ജീവനൊടുക്കി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം.

മൂന്നാം വർഷ ബികോം വിദ്യാർത്ഥിനി സന സേതിയ ആണ് മരിച്ചത്. മുംബൈയിലെ ദാദർ പ്രദേശത്തെ ടെക്നോ ഹൈറ്റ്സ് അപ്പാർട്ട്മെന്‍റിൽ വെച്ചായിരുന്നു സംഭവം. ഇതേ കെട്ടിടത്തിന്റെ എട്ടാം നിലയിലാണ് യുവതി താമസിച്ചിരുന്നത്.

സംഭവ ദിവസം രണ്ട് സുഹൃത്തുക്കളുമായി സന താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിലേക്ക് പോയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ടെറസിൽ നിന്ന് സന അപ്രതീക്ഷിതമായി താഴേയ്ക്ക് ചാടുകയായിരുന്നു. പ്രണയബന്ധം തകർന്നതിനെ തുടർന്ന് സന വിഷാദ രോഗത്തിലായിരുന്നുവെന്നും സുഹൃത്തുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: 20-year-old woman allegedly ended her life by jumping off a 14-storey building

dot image
To advertise here,contact us
dot image