
അഹമ്മദാബാദ്: ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം. ജാംനഗറിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷന് സമീപത്തുനടന്ന വ്യോമസേനയുടെ പരിശീലന പറക്കലിനിടെയാണ് സംഭവം. ജാംനഗറില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള സുവര്‍ദ ഗ്രാമത്തിലെ വയലിലാണ് വിമാനം തകര്‍ന്ന് വീണത്.
പൈലറ്റുമാരില്‍ ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിക്കുകയും മറ്റൊരാള്‍ അപകടത്തിന് മുൻപ് തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടുവെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തില്‍ വിമാനത്തിന് തീപിടിച്ചിരുന്നു. പൊലീസും അഗ്നിശമന സേനാ ഉദ്യോഗസ്ഥരും അടക്കം അടിയന്തര സേനാ വിഭാഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Content Highlights: fighter jet crashed during a training mission in Gujarat one pilot died