
ന്യൂഡല്‍ഹി: ടെക് സ്റ്റാര്‍ട്ട് അപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകന്‍ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ ദിവ്യ ശശിധര്‍. പ്രസന്ന ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചിരുന്നുവെന്നും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ദിവ്യ പറയുന്നു. സാന്‍ ഫ്രാന്‍സിസ്‌കോ സ്റ്റാന്‍ഡേര്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യയുടെ വെളിപ്പെടുത്തല്‍.
തന്റെ ജീവിതത്തിലെ ഏറ്റവും മോശം പേടിസ്വപ്‌നമായിരുന്നു വിവാഹമെന്നാണ് ദിവ്യ പറഞ്ഞത്. തന്നെ നിരീക്ഷിക്കാന്‍ വീട്ടില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. നികുതി വെട്ടിപ്പിനായി തന്നെയും മകനെയും പല രാജ്യങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചെന്നും ദിവ്യ പറയുന്നുണ്ട്.
നേരത്തെയും പ്രസന്നയ്‌ക്കെതിരെ ആരോപണങ്ങളുമായി ദിവ്യ രംഗത്തെത്തിയിരുന്നു. പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണ് പ്രസന്നയെന്നും ദിവ്യ നേരത്തെ ആരോപിച്ചിരുന്നു. പ്രസവ ശേഷം തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതായും ദിവ്യ പറഞ്ഞിരുന്നു.
Content Highlights: Allegations toward Rippling co founder from his ex wife