ആന്ധ്രയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു

ഈ വഴി വരുന്ന നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിട്ടു

dot image

അമരാവതി: ആന്ധ്രയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു. ഫലക്‌നുമ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്റെ ബോഗികളാണ് വേർപെട്ടത്. തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്ന് ഹൗറയിലേക്ക് പുറപ്പെട്ട ട്രെയിനിലെ ബോഗികളാണ് വേർപെട്ടത്

ആന്ധ്രയിലെ ശ്രീകാകുളത്തെ പലാസയ്ക്കും മന്ദസയ്ക്കും ഇടയിലാണ് ബോഗികൾ വേർപെട്ടത്. റെയിൽവേ ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഈ വഴി വരുന്ന നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിട്ടു.

Content Highlights- The bogies of a train running in Andhra Pradesh separated

dot image
To advertise here,contact us
dot image