ഉത്തർപ്രദേശിൽ റെയിൽവേ പാളത്തിൽ കിടന്ന് റീൽ ചിത്രീകരിച്ച് യുവാവ്; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

വീഡിയോയിൽ രഞ്ജിത് റെയിൽവേ ട്രാക്കിൽ മൊബൈലുമായി കിടക്കുന്നതും ദൂരെ നിന്ന് ട്രെയിൻ വരുന്നതും കാണാം

dot image

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് റീൽ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നാവോയിലെ ഹസൻഗഞ്ച് നിവാസിയായ രഞ്ജിത് ചൗരസ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

റെയിൽവേ ട്രാക്കിൽ കിടന്നുകൊണ്ട് ചിത്രീകരിച്ച റീൽ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് റെയിൽവേ പൊലീസിൻ്റെ നടപടി.

വീഡിയോയിൽ രഞ്ജിത് റെയിൽവേ ട്രാക്കിൽ മൊബൈലുമായി കിടക്കുന്നതും ദൂരെ നിന്ന് ട്രെയിൻ വരുന്നതും കാണാം. ട്രെയിൻ വരുമ്പോഴും എഴുന്നേറ്റ് മാറാതെ ഇയാൾ ട്രാക്കിൽ തന്നെ കിടന്നു. ട്രെയിൻ പോയ ശേഷമാണ് ഇയാൾ ട്രാക്കിൽ നിന്ന് എഴുന്നേറ്റ് മാറുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ഇയാളെ വിമർശിച്ച് രംഗത്തെത്തിയത്. സ്വന്തം ജീവന് യാതൊരു വിലയും കൽപ്പിക്കാതെ ലൈക്കിനും റീച്ചിനും വേണ്ടി ആളുകൾ എന്തും ചെയ്യാൻ മടിക്കുന്നില്ലെന്ന് ചിലർ കമന്റിട്ടു.

Content Highlight : Uttar Pradesh Man Shoots Reel As Train Passes Over Him, Arrested

dot image
To advertise here,contact us
dot image