വഖഫിൽ തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഉത്തരവിടരുത്; സുപ്രീംകോടതിയിൽ തടസ ഹര്‍ജി ഫയൽ ചെയ്ത് കേന്ദ്രസർക്കാർ

വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഏപ്രില്‍ 16ന് പരിഗണിക്കും

dot image

ഡൽഹി: വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ തടസ ഹര്‍ജി ഫയൽ ചെയ്ത് കേന്ദ്രസർക്കാർ. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിടരുതെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഏപ്രില്‍ 16ന് പരിഗണിക്കും.

ഭേദഗതിക്കെതിരായ ഹർജികൾ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. വഖഫ് നിയമ ഭേദഗതിക്കെതിരെ നിരവധി രാഷ്ട്രീയ പാർട്ടികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. കോൺ​ഗ്രസ് എംപി മുഹമ്മദ് ജാവേദ്, ‌എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി, ആം ആദ്മി പാര്‍ട്ടി എംഎൽഎ അമാനത്തുല്ല ഖാൻ എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ആർജെഡി, മുസ്‍ലിം ലീഗ്, ഡിഎംകെ, മുസ്‍ലിം വ്യക്തി നിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ,തുടങ്ങിയവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബില്‍ ശനിയാഴ്ച അര്‍ധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.

content highlights: 'Don't pass order on Waqf without hearing the Centre's side'; Interdiction petition filed in Supreme Court

dot image
To advertise here,contact us
dot image