
ബാംഗ്ലൂർ: കർണാടകയിൽ പൂണൂലും കൈയ്യിൽ ചരടും ധരിച്ചതിൻ്റെ പേരിൽ വിദ്യർത്ഥികൾക്ക് പരീക്ഷയെഴുതാൻ തടസ്സമുണ്ടായ വിഷയത്തിൽ കേസെടുത്ത് പൊലീസ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശിവമോഗയിൽ ബ്രാഹ്മണ സമുദായത്തിന്റെ പരാതിയിലാണ് ഒരു കേസ് കേസ് രജിസ്റ്റർ ചെയ്തത്. പരീക്ഷ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിയുടെ കൈയിലെ ചരട് സുരക്ഷാകാരണങ്ങൾ പറഞ്ഞ് അധികൃതർ അറുത്തുമാറ്റുകയായിരുന്നു. എന്നാൽ പൂണൂൽ അഴിക്കണമെന്ന ആവശ്യം വിദ്യാർത്ഥി നിരസിക്കുകയായിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല. ശിവമോഗയിലെ പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാർക്കെതിരെയാണ് കേസെടുത്തത്. കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് ( KCET ) പരീക്ഷക്കിടെയായിരുന്നു സംഭവം.
സമാനമായ സംഭവം ബീദറിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബിദർ ജില്ലയിൽ വിദ്യാർത്ഥിയെ പൂണൂൽ അറുത്തു മാറ്റിയ ശേഷമാണ് പരീക്ഷ എഴുതാൻ സമ്മതിച്ചത്. ഈ വിദ്യാർത്ഥിയും പൊലീസിനെയും വിദ്യാഭ്യാസ വകുപ്പിനെയും പരാതിയുമായി സമീപിച്ചിട്ടുണ്ട്.
രണ്ടു സംഭവങ്ങളെക്കുറിച്ചും കർണാടക വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുകയാണ്. കർണാടകയിൽ 16,17 തീയതികളിൽ നടന്ന കോമൺ എൻട്രൻസ് എക്സാം അഥവാ സി ഇ ടി പരീക്ഷക്കെത്തിയ വിദ്യാർത്ഥികളാണ് പരാതിക്കാർ.
content highlights : Karnataka CET: Controversy erupts over students being asked to ‘remove sacred thread’ before entering exam halls