ഉത്തർപ്രദേശിൽ മകളുടെ ഭർതൃപിതാവിനൊപ്പം അമ്മ ഒളിച്ചോടി പോയി

മകളുടെ ഭർത്താവിന്റെ അച്ഛനായ ശൈലേന്ദ്രയോടൊപ്പമാണ് അമ്മ ഒളിച്ചോടി പോയത്

dot image

ഉത്തർപ്രദേശ്: യുപിയിൽ മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി പോയി നാല് കുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം അലിഗഢിൽ ഒരു യുവതി തന്റെ മകളുടെ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടി ദിവസങ്ങൾക്ക് ശേഷമാണ് ഉത്തർപ്രദേശിൽ നിന്ന് സമാനമായ മറ്റൊരു സംഭവം പുറത്ത് വന്നിരിക്കുന്നത്. യുപിയിലെ ബദൗൺ സ്വദേശിനി മംമ്ത എന്ന സ്ത്രീയാണ് തന്റെ
മകളുടെ ഭർതൃപിതാവായ ശൈലേന്ദ്രയോടൊപ്പം ഒളിച്ചോടി പോയത്.

43 കാരിയായ മംമ്തയുടെ നാല് കുട്ടികളിൽ ഒരാൾ 2022ലാണ് വിവാഹിതയായത്. കാലക്രമേണ മകളുടെ ഭർത്താവിന്റെ അച്ഛനുമായി സ്ത്രീ ബന്ധം വളർത്തിയെടുക്കുകയായിരുന്നു. അതേസമയം ഒളിച്ചോടി പോയ മംമ്തയുടെ ഭർത്താവ് സുനിൽ കുമാർ ഒരു ട്രക്ക് ഡ്രൈവർ ആണ്. മാസത്തിൽ രണ്ട് തവണ മാത്രമാണ് താൻ വീട്ടിൽ വരാറുള്ളതെന്നും ദൂരയാത്രകൾക്ക് പോകുമ്പോൾ ലഭിക്കുന്ന തുക ഞാൻ വീട്ടിലേക്ക് അയക്കാറുണ്ടെന്നും എന്നാൽ മംമ്ത ഇവിടെ മറ്റൊരു ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്നും സുനിൽ കുമാർ വ്യക്തമാക്കി.

താൻ ഉണ്ടാക്കിവെച്ച സ്വർണവും പണവും എല്ലാം മംമ്ത കൊണ്ട് പോയെന്നും ഭർത്താവ് സുനിൽ കുമാർ പറഞ്ഞു. അതേസമയം ആഴ്ചയിൽ മൂന്ന് ദിവസവും മാതാവ് ശൈലേന്ദ്രനെ വീട്ടിലേക്ക് വിളിച്ച് വരുത്താറുണ്ടെന്നും, അയാൾ വന്നാൽ തങ്ങളോട് മറ്റൊരു മുറിയേക്ക് പോകാൻ ആവശ്യപ്പെടാറുണ്ടെന്നും യുവതിയുടെ മക്കളിലൊരാളായ സച്ചിൻ പറഞ്ഞു. വിഷയത്തിൽ
കുടുംബത്തിന്റെ വാദങ്ങൾ ശരിവെച്ച് കൊണ്ട് അയൽക്കാരും രംഗത്തെത്തി. വീട്ടിൽ സുനിൽകുമാർ ഇല്ലാതിരിക്കുന്ന സമയത്ത് മംമ്ത പലപ്പോഴും ശൈലന്ദ്രയെ വിളിച്ച് വരുത്താറുണ്ടെന്നും ബന്ധുവായതിനാൽ തങ്ങൾക്ക് മറ്റ് സംശയങ്ങൾ തോന്നിയിരുന്നില്ല എന്നും അയൽക്കാർ പറഞ്ഞു.

ശൈലേന്ദ്രയ്‌ക്കെതിരെ ഭർത്താവ് സുനിൽകുമാർ ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. കേസിൽ ഉചിതമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights:Mother of four elopes with daughter's father-in-law in UP

dot image
To advertise here,contact us
dot image