
ബാംഗ്ലൂർ: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആന്ധ്രപ്രദേശ് സ്വദേശി ജെ എസ് ചന്ദ്രമൗലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹം മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു ഏറ്റുവാങ്ങി. നിരവധിപേരാണ് അന്തിമോപചാരം അർപ്പിച്ചത്. ചന്ദ്രമൗലിയുടെ കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.
രണ്ട് ആന്ധ്രാ സ്വദേശികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ആന്ധ്ര സ്വദേശി മദുസൂദൻ റാവുവിന്റെ കുടുംബവുമായും മുഖ്യമന്ത്രി സംസാരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായവും ആന്ധ്രാ സർക്കാർ പ്രഖ്യാപിച്ചു.
ഇന്നലെയായിരുന്നു പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേര്‍ക്കാണ് ആക്രമണത്തിൽ ജീവന്‍ നഷ്ടമായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് വിവരം.
content highlights : The body of an Andhra native who was killed in the Pahalgam terror attack was brought home