
ന്യൂഡല്‍ഹി: മുഗള്‍ രാജാക്കന്മാരെ ഒഴിവാക്കി, കുംഭമേള കൂട്ടിച്ചേര്‍ത്ത് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍. ഏഴാംക്ലാസിലെ സാമൂഹ്യപാഠം പാഠപുസ്തകത്തിലാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍. ഡല്‍ഹിയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയിട്ടുണ്ട്.
മുഗള്‍ ഭരണത്തെ കുറിച്ച് ഒഴിവാക്കിയ പാഠപുസ്തകത്തില്‍ മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട് പാര്‍ട്ട് വണ്ണിലാണ് എന്‍സിഇആര്‍ടി മാറ്റം വരുത്തിയിട്ടുള്ളത്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് മാറ്റമെന്ന് എന്‍സിഇആര്‍ടി വിശദീകരിച്ചു.
പുസ്തകത്തിലെ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഇതിനകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാഠപുസ്തകത്തില്‍ അധ്യായങ്ങളുടെ പേരുകളില്‍ ഉള്‍പ്പെടെ സംസ്‌കൃതം വാക്കുകളുടെ അതിപ്രസരമുള്ളതായും വിമര്‍ശനം ഉണ്ട്.
Content Highlights: NCERT removed chapters on Mughals from Social Studies Text Book