ഓടുന്ന വാഹനത്തിൽ പെൺകുട്ടികൾക്ക് ക്രൂരപീഡനം; സിഗരറ്റ് വച്ച് പൊള്ളിച്ചു, ഭോപ്പാലിൽ മൂന്ന് പേർ അറസ്റ്റിൽ

പ്രതികൾ വിദ്യാർഥിനികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു

dot image

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെയുള്ള വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യപ്രദേശിൽ മൂന്നുപേർ അറസ്റ്റിൽ. ഫർഹാൻ ഖാൻ, സാഹിൽ, സാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർക്കെതിരേ പോക്സോ, ഐടി ആക്ട് പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയുമാണ് പൊലീസ് കേസെടുത്തത്.

പ്രതികൾ വിദ്യാർഥിനികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. ഭോപ്പാലിലെ ഒരു കോളേജിൽ ബിടെകിന് പഠിക്കുന്ന രണ്ട് സഹോദരിമാർ പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 2022-ൽ ജഹാംഗിരാബാദിലെ ഒരു വീട്ടിൽ വെച്ച് മൂത്ത സഹോദരി ബലാത്സംഗത്തിന് ഇരയായി. പിന്നീട് ഇളയ സഹോദരിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു.

തുടർന്ന് മതപരിവർത്തനത്തിനുൾപ്പെടെ പ്രതികൾ ശ്രമിച്ചതായാണ് പെൺകുട്ടികൾ പരാതിയിൽ വ്യക്തമാക്കുന്നത്.
ഓടുന്ന വാഹനത്തിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ടതായും ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു.

പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും അതുകാണിച്ച് ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമത്തിന് വീണ്ടും വിധേയരാക്കുകയും ചെയ്തു. ഫർഹാന്റെ ഫോൺ പിടിച്ചെടുത്ത പൊലീസ് അശ്ലീല വീഡിയോകൾ കണ്ടെത്തി. കൂടാതെ സിഗരറ്റ് ഉപയോഗിച്ച് പെൺകുട്ടികളെ ഉപദ്രവിക്കുന്നതുൾപ്പെടെയുള്ള ഭയാനകമായ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ വ്യത്യസ്തങ്ങളായ മൂന്ന് പരാതികളാണ് ലഭിച്ചതെന്ന് ഭോപ്പാൽ പൊലീസ് കമ്മീഷണർ എച്ച്സി മിശ്ര പറഞ്ഞു. നിലവിൽ ആറ് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് വിവരം. അലി, അബ്രാർ, നബീൽ എന്നീ പ്രതികൾ കൂടി ഇനി പിടിയിലാകാനുണ്ട്.

Content Highlights: students assaulted in bhopal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us