
മംഗളൂരു: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അജ്ഞാതൻ മലയാളി എന്ന് സൂചന. മലപ്പുറം വേങ്ങര സ്വദേശിയാണ് കൊല്ലപ്പെട്ടത് എന്ന സംശയത്തിലാണ് പൊലീസ്. സ്ഥിരീകരണത്തിനായി ബന്ധുക്കൾ മംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസം മുൻപായിരുന്നു കൊലപാതകം നടന്നത്. മംഗളൂരു കുടുപ്പുവിലെ മൈതാനത്തിൽ എത്തിയ അജ്ഞാതനെയാണ് 30 പേർ ചേർന്ന് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇതേ മൈതാനത്തിൽ ക്രിക്കറ്റ് കളിക്കാൻ എത്തിയവരാണ് അജ്ഞാതനെ മർദ്ദിച്ചത്.
ക്രിക്കറ്റ് ബാറ്റു കൊണ്ടും സ്റ്റംബ് കൊണ്ടും അജ്ഞാതനെ യുവാക്കൾ പൊതിരെ തല്ലി. തുടർന്ന് അവശനായ അജ്ഞാതനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ആൾക്കൂട്ടം ചേർന്നുള്ള ആക്രമണവും സമയത്തിന് ചികിത്സ ലഭിക്കാത്തതുമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
കളിസ്ഥലത്ത് തർക്കിക്കാൻ വന്നതും കളി തടസപ്പെടുത്തിയതും തങ്ങളെ പ്രകോപിപ്പിച്ചു എന്നാണ് പ്രതികളുടെ പ്രാഥമിക മൊഴി.സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Content Highlights- Was the unidentified man killed in a mob attack in Mangaluru a Malayali? Relatives leave for Mangaluru